കണ്ണൂര്‍: മട്ടന്നൂരില്‍ നടന്ന 23-ാമത് സംസ്ഥാന സബ്ജുനിയര് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് ഇരട്ടക്കിരീടം. ഇരുവിഭാഗങ്ങളിലും തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്. ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ തിരുവനന്തപുരത്തെ (40), പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ (53) തോല്‍പ്പിച്ചാണ് മലപ്പുറം ജേതാക്കളായത്. ഇരുവിഭാഗങ്ങളിലും തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയെ (51) തോല്‍പ്പിച്ച കണ്ണൂരും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയെ (63) ന് തോല്‍പ്പിച്ച കോട്ടയവും മൂന്നാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: