ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാമില്‍ നുഴഞ്ഞുകയറ്റശ്രമം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് പരാജയപ്പെടുത്തി. നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പാക് സൈനികരെന്നു സംശയിക്കുന്ന രണ്ടു പേരെ വധിക്കുകയും ചെയ്തു.
പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. നുഴഞ്ഞുകയറ്റശ്രമത്തിന് വഴിയൊരുക്കാന്‍ പാക് സൈന്യം കനത്ത വെടിവയ്പ് നടത്തിയതായും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: