യുഎന്‍ അംബാസിഡറായി ട്രംപ് നിര്‍ദ്ദേശിച്ചവരുടെ യോഗ്യതയെച്ചൊല്ലി തര്‍ക്കം

Monday 31 December 2018 10:37 am IST

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയിലേക്ക് അംബാസിഡറായി നിര്‍ദ്ദേശിച്ച ഹീതന്‍ നുവര്‍ട്ടിന്റെ യോഗ്യതയെ ചൊല്ലി സെനറ്റ് അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വിരമിക്കുന്ന ഒഴിവിലേക്കാണ് നുവര്‍ട്ടിനെ ട്രംപ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

യുഎന്‍ പോലുള്ള പൊതുസഭയില്‍ യുഎസ് പ്രതിനിധിയായി ഇരിക്കാന്‍ നുവര്‍ട്ടിന് വേണ്ടത്ര യോഗ്യതയും പരിചയവും ഇല്ലെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. നിലവില്‍ നുവേര്‍ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവാണ്. അത്തരം പദവികളാണ് അവര്‍ക്ക് യോജിക്കുന്നത്. അല്ലാതെ വിദേശകാര്യ നയതന്ത്ര പദവി അവര്‍ക്ക് ചേരില്ലെന്നുമാണ് എതിര്‍ക്കുന്നവരുടെ വാദം. 

വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണ്‍ വിരമിച്ചപ്പോള്‍ പുതിയതായി ചുമതലയേറ്റ മൈക്ക് പോംപിയോയ്‌ക്കെതിരേയും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.