കൊച്ചി : രാജ്യത്തെ പെട്രോൾ വില വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതും, തുടർന്ന് എണ്ണക്കമ്പനികൾ വില കുറച്ചതുമാണ് പെട്രോൾ വില കുറയാൻ കാരണമായത്. ഇന്ന് പെട്രോളിന് 21 പൈസയും,ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്.
ഒക്ടോബർ 18 മുതലാണ് ഇന്ധനവില തുടർച്ചയായി കുറയാൻ തുടങ്ങിയത്. ഡീസൽ വില കഴിഞ്ഞ ഒൻപത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്നലെ പെട്രോളിന് 22 പൈസയും,ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു.
കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 70.65 രൂപയും,ഡീസലിന് 66.34 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: