മലപ്പുറം: വനിതാ മതിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍. വനിതാ മതില് വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വഴിക്കടവിന് സമീപത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. 12 അംഗങ്ങള്‍ അടങ്ങിയ സംഘം ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് വനിതാ മതിലിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ മതില് ചേരിതിരിവിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാ മതിലിന് പണം ഉപയോഗിക്കുന്നതായും പോസ്റ്ററില്‍ പറയുന്നു. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വനിതകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമായിരുന്നെന്നും സ്ത്രീകളെ തടയുന്നത് ആര്‍എസ്എസിന്റെ പഴഞ്ചന്‍ ചിന്താഗതിയാണെന്നും പോസ്റ്ററില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: