മുംബൈ : ചിപ്പ് ഘടിപ്പിക്കാത്ത എടിഎം കാര്‍ഡുകളുടെ പ്രവര്‍ത്തനം തിങ്കളാഴ്ചയോടെ അവസാനിക്കും. ഇടപാടുകാരുടെ സുരക്ഷയ്ക്കായി മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ക്ക് പകരം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവ മാറ്റുന്നത്.
2015 റിസര്‍വ് ബാങ്ക് നല്കിയ നിര്‍ദ്ദേശം സമയ ബന്ധിതമായി ബാങ്കുകള്‍ നടപ്പിലാക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതിന് അനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിക്കുമ്പോഴും ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ചിപ്പുള്ള പുതിയ കാര്‍ഡ് ലഭിക്കാനുള്ളത്.
ഇടപാടുകാരില്‍ പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ചിപ്പുള്ള എടിഎം കാര്‍ഡുകള്‍ ഇനിയും ലഭിക്കാത്തവര്‍ ഉടന്‍ തന്നെ അതാത് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: