തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാ മതിലിന് പുറകെയാണെന്ന് മുല്ലപ്പള്ള രാമചന്ദ്രന്. മന്ത്രിസഭ പോലും ചേരുന്നില്ല. സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി അരോപിച്ചു.
എന്തിനാണ് വനിത മതില് എന്നതിന് ഇപ്പോഴും വ്യക്തതയില്ല. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതിനിടെ ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് വനിത മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം അയ്യപ്പജ്യോതിയെ അനുകൂലിച്ച് വനിത മതിലിനെ എതിര്‍ക്കുന്നത് എന്‍എസ്എസിന്റെ ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: