കല്‍പ്പറ്റ : ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് അജ്ഞാത മൃതദേഹം. കല്‍പ്പറ്റയിലെ എസ്കെഎംജെ യുപി സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അടച്ചിട്ട ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: