കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

Monday 31 December 2018 2:38 pm IST

ന്യുജഴ്‌സി:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ ദ്വൈവാർഷിക കണ്‍വന്‍ഷന്റെ  രജിസ്‌ട്രേഷന്‍ ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെയും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥനും സംരംഭകനുമായ അരുണ്‍ നായര്‍ കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സിയുടെ സ്ഥാപകാംഗമാണ്. ന്യൂജഴ്‌സി മേഖലയിലെ നിരവധി ആത്മീയ സാമൂഹ്യ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ദീനദയാല്‍ സ്വയം സേവക്‌സംഘിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു.

തൃശ്ശൂര്‍ സ്വദേശിയായ രതി മേനോന്‍ രണ്ടു പതിറ്റാണ്ടായി അമേരിക്കയിലാണ്. എഞ്ചീനീയറിംഗ് കമ്പനിയുടെ ഐ ടി കണ്‍സല്‍ട്ടന്റ് ആയ രതി സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. വനിതകളുടെ സന്നദ്ധസംഘടനയായ ശാന്തിയുടെ സജീവ അംഗവും വര്‍ഷങ്ങളോളം സെക്രട്ടറിയുമായിരുന്നു. സുഗതകുമാരിയുടെ അഭയ, തണല്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്‌സി ജോയിന്റ് സെക്രട്ടറിയാണ്. 2011 ലെ കെ എച്ച് എന്‍ എ വാഷിംഗ്ടണ്‍ കണ്‍വന്‍ഷനില്‍  പബ്‌ളിക് റിലേഷന്റേയും ഫണ്ട് റൈസിങിന്റേയും ചുമതലകളിൽ പങ്കെടുത്തിട്ടുണ്ട്‌.

2019 ആഗസ്റ്റ്‌ 30 മുതല്‍ സെപ്തംബര്‍ 2 വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. മുന്‍ വര്‍ഷങ്ങളിലേതുപോലെ ആകര്‍ഷകവും ഉജ്ജ്വലവുമായ കണ്‍വന്‍ഷനാണ് രുപ

ശബരിമലയില്‍ നടന്നത് ഹിന്ദുവേട്ട: കെ എച്ച് എന്‍ എ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.