ദുബായ്: ഈ വര്‍ഷത്തെ ഐസിസി വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ഥനയ്ക്ക്. ഐസിസിയുടെ ഈ വര്‍ഷത്തെ വനിത ഏകദിന താരത്തിനുള്ള പുരസ്കാരവും സ്മൃതിക്കാണ്. 22കാരിയായ സ്മൃതി ഈ വര്‍ഷത്തെ ഐസിസിയുടെ വനിത ഏകദിന ടീമിലും ട്വന്റി20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ലോക വനിതാ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനായി ഹെര്‍മന്‍ പ്രീത് കൗറും തെരഞ്ഞെടുക്കപ്പെട്ടു. ടീമില്‍ മന്ദാനയും പൂനം യാദവും ഇടംപിടിച്ചു. ഇരുവരും ഏകദിന ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ സുസീ ബെറ്റ്സാണ് ഏകദിന ടീം ക്യാപ്റ്റന്‍. 2018 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താരങ്ങളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം മന്ദാന 12 ഏകദിനങ്ങളില്‍നിന്നായി 66.90 ബാറ്റിംഗ് ആവറേജില്‍ 669 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ എത്തിയതില്‍ മന്ദാനയുടെ മികവും നിര്‍ണായകമായി. അഞ്ച് മത്സരങ്ങളില്‍ 178 റണ്‍സാണ് മന്ദാന നേടിയത്. 125.35 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: