സൗദി സ്വദേശി വത്കരണം: ഒരുലക്ഷം മലയാളികള്‍ നാട്ടിലേക്ക് മടങ്ങും

Monday 31 December 2018 4:54 pm IST

റിയാദ് : സൗദിയില്‍ സ്വദേശി വത്കരണം ചൊവ്വാഴ്ച മുതല്‍ ടപ്പിലാകുന്നതോടെ ഒരു ലക്ഷത്തിനു മുകളിലുള്ള മലയാളികള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സൂചന. സൗദിയിലെ വിവിധ കടകളിലും മറ്റും 1,60,000 വിദേശീയരാണ് ജോലി ചെയ്യുന്നത്. 

ഏകദേശം 11,400 കോടി രൂപയാണ്(600 കോടി റിയാല്‍) ഈ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയയ്ക്കുന്നത്. ഈ പണം രാജ്യത്തു നിന്ന് പുറത്തുപോകാതെ തടയുന്നതിനും 35,000 സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനുമാണ് സൗദിയുടെ ഈ നീക്കം. ഇതിനായി കടകളിലും മറ്റും ജോലി ചെയ്യുന്നതിന് സ്വദേശികള്‍ക്കുള്ള പരിശീലനവും രാജ്യം ആരംഭിച്ചിട്ടുണ്ട്. 

ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ഇല്ലാതാക്കുന്ന സൗദി ഭരണകൂടത്തിന്റെ ഈ നിയമം ഏതെങ്കിലും തൊഴിലുടമ ലംഘിക്കുകയാണെങ്കില്‍ ആളൊന്നിന് 20,000 റിയാല്‍ പിഴയായി നല്‍കണം. സ്വദേശി വത്കരണ പദ്ധതിയായ നിതാഖത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.