കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി അദ്വൈതാശ്രമം. കല്‍പ്പറ്റ എടഗുനി കോളനിയില്‍ പുനര്‍ നിര്‍മിച്ച പതിനൊന്ന് വീടുകളുടെ താക്കോല്‍ദാനം സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. ഉത്സവ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തി. തുടി വാദ്യങ്ങളോടെയാണ് വനവാസികള്‍ എല്ലാവരെയും എതിരേറ്റത്. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
എടഗുനി കോളനിയിലെ 11 വീടുകളുടെ പുനര്‍ നിര്‍മാണം സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തിരുന്നു. കേരള സര്‍ക്കാരിന്റെ വി ഫോര്‍ വയനാട് പദ്ധതിയുമായി സഹകരിച്ചാണ് കോളനിയിലെ വീടുകളുടെ പുനര്‍ നിര്‍മാണം നടത്തിയത്.
സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. ഓംകാരാനന്ദ തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമിനി ശിവാനന്ദപുരി, വിശ്വനാഥന്, എം.കെ. രവീന്ദ്രനാഥ്, ബ്രഹ്മചാരി വേദചൈതന്യ സ്വാമികള്‍, പള്ളിയറ രാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: