ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരില് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാമത് തുടരുന്നു. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസൊ റബഡയും ഒന്നാമത് തുടരുന്നു.
ഓസ്ട്രേലിയയിലെ മികച്ച പ്രകടനം പോയിന്റ് നഷ്ടത്തിലും വിരാടിനെ ഒന്നാമത് നിര്‍ത്തുന്നു. രണ്ടാമതുള്ള ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസണിനേക്കാള് 34 പോയിന്റ് മുന്നിലാണ് കോഹ്ലി. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ തേരോട്ടത്തിന് ചുക്കാന്‍ പിടിക്കുന്ന ചേതേശ്വര്‍ പൂജാര നാലാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് പത്ത് സ്ഥാനം മെച്ചപെടുത്തി മുപ്പത്തെട്ടാം സ്ഥാനത്തുമെത്തി.
ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ജയിംസ് ആന്‍ഡേഴ്സണിനേക്കാള്‍ ആറ് പോയിന്റ് മാത്രം മുന്നിലാണ് റബാഡ. മെല്‍ബണില്‍ ഒമ്പത് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ച ജസ്പ്രീത് ബുംറ പതിനാറ് സ്ഥാനം മുന്നേറി പന്ത്രണ്ടാമതെത്തി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിലുള്ളതും ബുംറ തന്നെ. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: