ദുബായ്: വനിതാ ട്വന്റി20 ടീമിനെ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. 2018 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച പ്രകടനമാണ് കൗറിന് തുണയായത്.
കഴിഞ്ഞ വര്‍ഷം 25 മത്സരങ്ങളില്‍ നിന്ന് 663 റണ്‍സ് അടിച്ചുകൂട്ടിയ താരം നിലവിലെ ട്വന്റി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണുള്ളത്. നേട്ടം അതിശയിപ്പിച്ചെന്ന് ഹര്‍മന്‍പ്രീത് പ്രതികരിച്ചു. നായികയായി പ്രഖ്യാപിച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കൗര്‍ പറഞ്ഞു. കൗറിന് പുറമെ ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ദാനയും പൂനം യാദവും ലോക ടീമില്‍ സ്ഥാനം കണ്ടെത്തി. ഇരുവരും ഐസിസിയുടെ ഏകദിന ടീമിലും സ്ഥാനം നേടി. ഇതാദ്യമായി ഒരു ബംഗ്ലാദേശ് താരവും ട്വന്റി20 ടീമിലെത്തി. ന്യൂസിലാന്‍ഡ് താരം സൂസി ബെയ്റ്റ്സ് ഏകദിന ടീമിന്റെ നായികയായി തെരഞ്ഞെടുക്കപ്പെട്ടു.
ട്വന്റി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (നായിക, ഇന്ത്യ), സ്മൃതി മന്ദാന (ഇന്ത്യ), അലിസ്സാ ഹീലി (ഓസ്ട്രേലിയ, വിക്കറ്റ്കീപ്പര്‍), സൂസി ബെയ്റ്റ്സ്(ന്യൂസിലാന്‍ഡ്), നതാലി സീവര്‍ (ഇംഗ്ലണ്ട്), എലിസ്സി പെറി (ഓസ്ട്രേലിയ), അഷ്ലി ഗാര്‍ഡ്നര്‍ (ഓസ്ട്രേലിയ), ലീ കാസ്പെരെക്ക് (ന്യൂസിലാന്‍ഡ്), മേഗന് സ്കൗട്ട് (ഓസ്ട്രേലിയ), റുമാന അഹമത് (ബംഗ്ലാദേശ്), പൂനം യാദവ് (ഇന്ത്യ).
ലോക ഏകദിന ടീം: സൂസി ബെയ്റ്റ്സ് (നായിക, ന്യൂസീലാന്‍ഡ്), സ്മൃതി മന്ദാന (ഇന്ത്യ), അലിസ്സാ ഹീലി (ഓസ്ട്രേലിയ, വിക്കറ്റ് കീപ്പര്‍), ഡാന്‍ വാന്‍ നീക്കേര്ക്ക് (ദക്ഷിണാഫ്രിക്ക), സോഫീ ഡവീന് (ന്യൂസിലാന്‍ഡ്), റ്റാമി ബിയോമോണ്ഡ് (ഇംഗ്ലണ്ട്), മറിസാന കാപ്പ് (ദക്ഷിണാഫ്രിക്ക), ദീന്ഡ്രാ ദോത്തിന്‍ (വെസ്റ്റിന്‍ഡീസ്), സാനാ മീര്‍ (പാക്കിസ്ഥാന്), സോഫീ എക്കിള്‍സ്റ്റണ്‍ (ഇംഗ്ലണ്ട്), പൂനം യാദവ് (ഇന്ത്യ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: