പ്രതിഷേധം ഭയന്ന് വിജിയുടെ സമരംഒത്തുതീര്‍പ്പാക്കി സര്‍ക്കാര്‍

Tuesday 1 January 2019 6:29 am IST

തിരുവനന്തപുരം: വനിതാ മതില്‍ ദിവസത്തെ പ്രതിഷേധം ഭയന്ന് സനല്‍കുമാറിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീര്‍പ്പാക്കി സര്‍ക്കാര്‍. നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡിവൈഎസ്പി കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ  സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്‍കാമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും നല്‍കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 

സെക്രട്ടേറിയറ്റിനു മുന്നില്‍ വിജി നടത്തിവരുന്ന സമരം ഇന്നലെ 22 ദിവസമായിരുന്നു. സിഎസ്‌ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് വിജി സമരം അവസാനിപ്പിച്ചു. വനിതാ മതില്‍ നടക്കുന്ന ഇന്ന് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ വഞ്ചനാ മതില്‍ തീര്‍ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

കഴിഞ്ഞ നവംബര്‍ അഞ്ചിന് കൊടങ്ങാവിളയിലായിരുന്നു സംഭവം. സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും വാഗ്ദാനം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിയും കുടുംബവും സമരത്തിനിറങ്ങിയത്. സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എംപിയും രംഗത്തെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.