ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 142-ാമത് ജയന്തി ആഘോഷം പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് ആരംഭിക്കും.
രാവിലെ എട്ടുമുതല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രസംഗിക്കും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷനാകും.
നാളെ രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് മന്നം ജയന്തി സമ്മേളനം അഡ്വ. കെ. പരാശരന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. മുന്‍ ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത് അധ്യക്ഷനുമായ സി. രാധാകൃഷ്ണന്, അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: