കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മായാവതി

Tuesday 1 January 2019 10:16 am IST

ലക്‌നൗ: കോണ്‍ഗ്രസുമായുള്ള ബന്ധം വീണ്ടും ആലോചിക്കേണ്ടിവരുമെന്ന ഭീഷണിയുമായി ബിഎസ്പി നേതാവ് മായാവതി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഭാരത് ബന്ദില്‍ പങ്കെടുത്തവര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുത്തതിനെതിരെയാണ് മായാവതി രംഗത്തെത്തിയത്. 

ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വീണ്ടും തീരുമാനമെടുക്കേണ്ടി വരുമെന്ന ഭീഷണിയാണ് മായാവതി ഉയര്‍ത്തിയിരിക്കുന്നത്. 

മധ്യപ്രദേശില്‍ രണ്ടും രാജസ്ഥാനില്‍ ആറും സീറ്റുകള്‍ വീതമാണ് ബിഎസ്പിക്കുള്ളത്. നിരപരാധികളായ ആളുകള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തതെന്നും ഉടനെ കേസുകള്‍ ഒഴിവാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.