പാലക്കാട്: വനിതാ മതിലിന്റെ മറവില്‍ സിപിഎം അതിക്രമം. വനിതാ മതിലിന് സര്‍വീസ് നടത്താന്‍ വിസമ്മതിച്ച ബസ് അടിച്ചു തകര്‍ത്തു. പാലക്കാട് കൊല്ലങ്കോട്ട് ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂര്‍-ഗോവിന്ദപുരം റൂട്ടിലോടുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്.അക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരും നവോത്ഥാന സംരക്ഷണ പ്രവര്‍ത്തകരുമാണെന്ന് ബസ് ഉടമ വ്യക്തമാക്കി.
ബസ് നിര്‍ത്തിയിട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. മുന്‍ഗ്ലാസ് പൂര്‍ണ്ണമായും എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വനിതാ മതിലിന് സര്‍വീസ് നടത്താന്‍ വിസമ്മതിച്ചാണ് കല്ലേറിന് കാരണമെന്നാണ് ബസുടമയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: