ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു

Tuesday 1 January 2019 11:58 am IST

ഒട്ടാവ: പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ കാദര്‍ ഖാന്‍(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.

1980-90 കളിലെ ഹിന്ദി ചലച്ചിത്ര ലോകത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു കാദര്‍ ഖാന്‍. ഹാസ്യവേഷങ്ങളിലും വില്ലനായും തിളങ്ങിയ കാദര്‍ ഖാന്‍ മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.  1973ല്‍ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ച 'ദാഗ്' അരങ്ങേറ്റ ചിത്രം.  മൂന്നു പതിറ്റാണ്ടിനിടെ അമിതാഭ് ബച്ചന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി. 

എഴുത്തുകാരനായി സിനിമയിലെത്തിയ ശേഷമാണ് കാദര്‍ ഖാന്‍ അഭിനയത്തിലേക്ക് കടന്നത്. 1972ല്‍ രണ്‍ദീര്‍ കപൂര്‍-ജയാ ബച്ചന്‍ ജോടി അഭിനയിച്ച ജാവാനി ദിവാനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം സംഭാഷണം ഒരുക്കിയത്. പിന്നീട് 250ലേറെ നിരവധി സിനിമകള്‍ക്ക് വേണ്ടി സംഭാഷണം എഴുതി.ഫിലിം ഫെയര്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളും കാദര്‍ ഖാനെ തേടിയെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.