ട്രംപ് വാക്ക് പാലിക്കണമെന്ന് കിം ജോങ് ഉന്‍

Tuesday 1 January 2019 12:38 pm IST

സിയോള്‍: പുതുവത്സര ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു. 

തങ്ങള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവും സമ്മര്‍ദ്ദവും അവസാനിപ്പിച്ചില്ലെങ്കില്‍, തങ്ങളോടുള്ള പ്രതിജ്ഞ പാലിച്ചില്ലെങ്കില്‍ പ്രതിജ്ഞയില്‍ നിന്ന് പിന്മാറുമെന്നും രാജ്യതാത്പര്യം സംരക്ഷിക്കാന്‍ പുതിയ വഴികള്‍ തേടുമെന്നും കിം ജോങ് മുന്നറിയിപ്പ് നല്‍കി.

കൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധ വിഷയത്തില്‍ തുടര്‍ച്ചയായി വാദപ്രതിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റുമായി വീണ്ടും ഒരു ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കി. രാജ്യത്തിന് മുഴുവന്‍ സ്വീകാര്യമാകുന്ന തീരുമാനമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണത്തിന് ഉറപ്പ് നല്‍കിയിരുന്നു. ലോകം മുഴുവന്‍ സാക്ഷിയാക്കി ട്രംപ് നടത്തിയ പ്രതിജ്ഞ പാലിക്കണമെന്നാണ് കിം ജോങ് ഉന്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.