തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു

Tuesday 1 January 2019 3:06 pm IST

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ ആദ്യ  ചീഫ് ജസ്റ്റിസായി മലയാളിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് ഗവര്‍ണ്ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്ര ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പ്രവീണ്‍കുമാറും സത്യപ്രതിജ്ഞ ചെയ്തു.

ഇതോടെ  ആന്ധ്രക്കും തെലങ്കാനയക്ക്ും രണ്ട് ഹൈക്കോടതികളായി. തെലങ്കാന രൂപീകൃതമായതു  മുതല്‍ രണ്ടു സംസഥാനങ്ങള്‍ക്കും കൂടി  ഒരു ഹൈക്കോടതിയാണ് ഉണ്ടായിരുന്നത്.  മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അടക്കം പ്രമുഖര്‍ സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുത്തു.

തോട്ടത്തില്‍ രാധാകൃഷ്ണന്‍, 2017 ജൂലൈ മുതല്‍ ഇരു സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കോടതി  ചീഫ് ജസ്റ്റിലായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. തെലങ്കാന ഹൈക്കാടതിയുടെ ആസ്ഥാനം അമരാവതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.