ശബരിമല: പോലീസ് സഹായത്തോടെ ഇടത് തീവ്രവാദികളായ യുവതികള്‍ ശബരിമല ദര്‍ശനം നടത്തി. മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുകയും, ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപോകുകയും ചെയ്ത ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരാണ് ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് ഇവര്‍ സന്നിധാനത്തെത്തിയത്.
മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും അവര്‍ പറഞ്ഞു.
അതേ സമയം യുവതികള്‍ ദര്‍ശനം നടത്തിയതായി അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: