ശബരിമല : ആചാര ലംഘനം നടന്നതോടെ ശബരിമല നട അടച്ചു. തീര്‍ത്ഥാടകരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചു. പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് യുവതികളായ ബിന്ദുവും കനകദുര്‍ഗ്ഗയും ആചാരലംഘനം നടത്തിയത്. ഇതോടെ തന്ത്രിയും മേല്‍ശാന്തിയും പന്തളം കൊട്ടാരവുമായി നടത്തിയ ചര്‍ച്ചയിലാണ് നട അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു.
മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു. മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും യുവതികള്‍ പറഞ്ഞു. കഴിഞ്ഞ മാസം ഇതേ യുവതികള്‍ തന്നെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരിരുന്നു. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: