ബെംഗളൂരു: മോഷണം നടത്തി ഉണ്ടാക്കിയ പണം കൊണ്ട് ഫ്ളാറ്റ് വാങ്ങിയ യുവാവ് പോലീസ് പിടിയില്‍. ആന്ധ്ര സ്വദേശി വെങ്കടേഷിനെ(32) ആണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. പോക്കറ്റടിച്ചും മാലപൊട്ടിച്ചുമുണ്ടാക്കിയ പണം കൊണ്ട് 85 ലക്ഷത്തിന്റെ ഫ്ളാറ്റാണ് ഇയാള്‍ വാങ്ങിയത്. ഓരോ ആഴ്ചയും രണ്ട് മൂന്ന് ദിവസം ബെംഗലുരുവിലെത്തി കവര്‍ച്ച നടത്തി മടങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്.
ബസവേശ്വര നഗറിലെ ക്ഷേത്രത്തില്‍ ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. മോഷണം നടത്തിയ പണം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: