സിഡ്നി: ബാറ്റുകൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മറ്റൊരു റെക്കോഡിനരികില്‍. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസിനെ കശാപ്പ് ചെയ്ത കോഹ്ലി സിഡനിയില്‍ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിലും വിജയം പിടിച്ചാല്‍ മൂന്ന് വിജയങ്ങളോടെ വിദേശത്ത് രണ്ട് ടെസ്റ്റ്് പരമ്പരകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാകും.
ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് പരമ്പരകള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമാകും. മന്‍സൂര്‍ അലി ഖാന് പട്ടോഡിയാണ് ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് പരമ്പരകള്‍ നേടിയ ആദ്യ ഇന്ത്യന്‍ നായകന്. 1967-68 സീസണിലാണ് പട്ടോഡി റെക്കോഡിട്ടത്.
2017 ല്‍ കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം ശ്രീലങ്കയെ അവരുടെ മണ്ണില്‍ മൂന്ന് ടെസ്റ്റിലും തോല്‍പ്പിച്ച് 3-0 ന് പരമ്പര തൂത്തുവാരി. ഓസീസിനെതിരെ അഡ്ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ വിജയിച്ച ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലാണിപ്പോള്‍.
സിഡ്നിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചാല്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകനെന്ന ബഹുമതി കോഹ്ലിക്ക് ലഭിക്കും. നിലവില്‍ 11 വിജയങ്ങള്‍ വീതം നേടിയ കോഹ്ലിയും സൗരവ് ഗാംഗുലിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഏഷ്യയിലെ ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും കോഹ്ലിക്ക് സ്വന്തമാകും.
ബിഷന്‍ സിങ് ബേദിയും മുഷ്താഖ് മുഹമ്മദുമാണ് ഓസ്ട്രേലിയയില്‍ രണ്ട് വിജയങ്ങള്‍ കരസ്ഥമാക്കിയ രണ്ട് ഏഷ്യന്‍ ക്യാപ്റ്റന്മാര്.
ബാറ്റെടുക്കുമ്പോഴൊക്കെ റെക്കോഡുകള്‍ വെട്ടിപ്പിടിക്കുന്ന കോഹ്ലി 2018 ലെ അവസാന ഐസിസി റാങ്കിങ്ങിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി. മെല്‍ബണ്‍ ടെസ്റ്റില്‍ 82 റണ്സ്നേടിയെങ്കിലും കോഹ്ലിക്ക് റാങ്കിങ്ങില്‍ മൂന്ന് പോയിന്റ് നഷ്ടമായി. എന്നിരുന്നാലും രണ്ടാം റാങ്കുകാരനായ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണിനെക്കാള് 34 പോയിന്റിന് മുന്നിലാണ് ഇന്ത്യന്‍ നായകന്. കഴിഞ്ഞ വര്‍ഷത്തിനിടെ കോഹ്ലിയുടെ റാങ്കിങ്ങ് പോയിന്റ് 937 വരെയായി. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങ് പോയിന്റാണിത്. 2018 ആഗസ്റ്റിലാണ് കോഹ്ലി ഓസീസിന്റെ സ്റ്റീവ് സ്മത്തിനെ പിന്തള്ളി ടെസ്റ്റ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 136 ദിവസമായി കോഹ്ലി ഒന്നാം റാങ്കില്‍ തുടരുകയാണ്. ഈ വര്‍ഷം കോഹ്ലി 1322 റണ്‍സ് അടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: