കോട്ടയം : ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ സര്‍ക്കാര്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വിശ്വാസികളെ വഞ്ചിക്കുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശബരിമല കര്‍മ്മ സമിതി ചെയര്‍ പേഴ്സണ്‍ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. പിണറായിയുടെ പിടിവാശിയാണ് ഇതിനിടയാക്കിയത്. മുഖ്യമന്ത്രി രാജി വച്ച് ഹൈന്ദവരോട് മാപ്പ് പറയണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: