കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോള്‍
കോഴിക്കോട്: ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്ന പിണറായി സര്‍ക്കാരിനെതിരെ കോഴിക്കോട്ട് യുവമോര്‍ച്ച പ്രതിഷേധം. കോഴിക്കോട് സിറ്റി പോലീസ്കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
കമ്മീഷണര്‍ ഓഫീസിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റിനീഷ് ഉള്‍പ്പെടെയുള്ള ഒന്‍പത് പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നാല് വനിതാ പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു.
യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത പോലീസ് നടപടിയ്ക്കെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും പോലീസ് സ്റ്റേഷന് ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. ഇവരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: