ഇതിനായിരുന്നോ ആ മതില്‍?

Thursday 3 January 2019 3:41 am IST

മതിലിന്റെ മറവില്‍ ആചാരം ലംഘിക്കാന്‍ ഒത്താശ ചെയ്ത സംസ്ഥാന ഭരണകൂടത്തിനോട് ഒന്നു പറയട്ടെ, ആ മതില്‍ വേണ്ടത് ഇതിനൊന്നുമല്ലായിരുന്നു. നിങ്ങളുടെ കൊള്ളരുതായ്കയടക്കം മറ്റു പലതിനുമായിരുന്നു. 

 • ഓരോ 20 മണിക്കൂറിലും കേരളത്തിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ സിപിഎം നേതാക്കളാല്‍ ലൈംഗിക പീഡനത്തിന് വിധേയരാകുന്നതിനെതിരെ......
 • ആദ്യകാലം മുതല്‍ ഇസ്ലാമികതീവ്രവാദികള്‍ക്ക് വളരാ നിടം നല്‍കിയതിനെതിരെ....
 • കാലാകാലങ്ങളില്‍ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനും നശിപ്പിക്കാനും നങ്ങേലിമുല  കെട്ടുകഥ പോലെ അവര്‍ണ്ണ സവര്‍ണ്ണ നുണസിദ്ധാന്തങ്ങള്‍ ആവര്‍ത്തിച്ച് അടിച്ചേല്‍പ്പിച്ച് പരിശ്രമിക്കുന്നതിനെതിരെ......
 • യഥാര്‍ത്ഥ നവോത്ഥാന നായകരെ അധിക്ഷേപിച്ച് അവരുടെ നന്മകളെ ഒരുളുപ്പുമില്ലാതെ തങ്ങളുടെയാക്കി, മന്ദബുദ്ധികളായവരെ പാര്‍ട്ടി ക്ലാസിലൂടെ പറഞ്ഞ് പറ്റിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ.......
 • ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഹിന്ദുവിന്റെ പാരമ്പര്യ ഭൂമി പിടിച്ചെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കി ഹിന്ദുവിന്റെ സാമ്പത്തിക ശക്തി നശിപ്പിച്ച് ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കിയതിനെതിരെ.......
 • അധികാരത്തിലിരുന്ന് അസഹിഷ്ണുതയുടെ അങ്ങേയറ്റത്ത് നിന്ന് തങ്ങളുടെ തോന്ന്യാസങ്ങള്‍ക്കെതിരെ വരുന്നവരെ 51 വെട്ടുകൊണ്ട്, കള്ളക്കേസു കൊണ്ട്, ആണത്തമില്ലാത്ത പ്രതികാരംകൊണ്ടു നേരിട്ട നടപടികള്‍ക്കെതിരെ.......
 • കൊയ്യുന്ന വയല്‍ നിങ്ങള്‍ക്കെന്നു പറഞ്ഞ് അത് നികത്തി ഭൂമാഫിയകള്‍ക്ക് വിളനിലമാക്കുന്നതിനെതിരെ......
 • വിദ്യാദേവതയേയും ഗുരുക്കന്‍മാരെയും പരസ്യ മാനഭംഗത്തിനിരയാക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ ശൈലിക്കെതിരെ........
 • തലമുറകളായി ഹൃദയത്തോട് ചേര്‍ത്ത സനാതനമൂല്യങ്ങളെ, ഭവ്യമായ ആചാരാനുഷ്ഠാനങ്ങളെ ഭരണകൂട ഭീകരതകൊണ്ട് ചവിട്ടിയരക്കുന്നതിനെതിരെ......
 • ഭരണതലത്തിലെ കെടുകാര്യസ്ഥത കൊണ്ട് കേരള ജനതയെ ആസൂത്രിത ദുരന്തത്തില്‍ മുക്കിയിട്ട് അതിന്റെ പേരില്‍ നുണപ്രചരണം നടത്തി പാര്‍ട്ടി ഫണ്ട് സ്വരൂപിച്ച് ജനദ്രോഹം ചെയ്യുന്നതിനെതിരെ......
 • ഒരു വനവാസിക്കുടിലിന്റെ പ്രതീക്ഷയായിരുന്ന അഭിമന്യുവിനെ സ്വന്തം പ്രസ്ഥാനത്തിലുള്ളവര്‍ ചതിയിലേക്ക് വിളിച്ചുവരുത്തി ഭീകരവാദികളുടെ കൊലക്കത്തിക്കിരയാക്കിയിട്ട് ഇരയ്ക്കു വേണ്ടി പണപ്പിരിവുനടത്തിയതിനെതിരെ.... 
 • അടഞ്ഞ മതിലുകള്‍ പൊളിച്ച് അറിവിന്റെ ജ്യോതി തെളിയിക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടി....
 • എല്ലാത്തിനുമുപരി, ഇനിയുള്ള കാലമെങ്കിലും ഇങ്ങനെ അക്കമില്ലാതെ പറയാന്‍ ഇടവരുത്താതെ ഹിന്ദുക്കള്‍ ഒന്നുണരാന്‍ വേണ്ടി......വേണം നല്ലൊരു മതില്‍.....

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.