പാരീസ്: അമേരിക്കന്‍ പ്ലേമേക്കറും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരവുമായ ക്രിസ്റ്റിയന്‍ പുലിസിക് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയില്‍ ചേര്‍ന്നു. പുലിസിക് ചെല്‍സിയുമായി കരാറുണ്ടാക്കിയെങ്കിലും ഈ സീസണിന്റെ അവസാനം വരെ ലോണ്‍ വ്യവസ്ഥയില്‍ ബൊറൂസിയയില്‍ തുടരുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.
ഇരുപതുകാരനായ പുലിസിക് 513 കോടിക്കാണ് ചെല്‍സിയുമായി കരാറുണ്ടാക്കിയത്. പ്രീമിയര്‍ ലീഗില്‍ കളിക്കുകയെന്നത് പുലിസിക്കിന്റെ സ്വപ്്നമായിരുന്നെന്ന് ബൊറൂസിയ ഡയറക്ടര്‍ മൈക്കിള്‍ സോര്‍ക്ക് പറഞ്ഞു.
പുലിസിക്കുമായുള്ള കരാര്‍ 2020 ല്‍ അവസാനിക്കും. അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നതിനായി ചെല്‍സിയുടെ വമ്പന്‍ ഓഫര്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചെന്ന് മൈക്കിള്‍ വ്യക്തമാക്കി.
ഈ വേനല്‍ക്കാലത്ത് ചെല്‍സിയിലേക്ക് പോകും. ചെല്‍സിയുമായി കരാറുണ്ടാക്കാനായത് മഹത്തായ കാര്യമാണ്. ലോക നിലവാരമുള്ള കളിക്കാര്‍ ഉള്‍പ്പെടുന്ന ചെല്‍സിക്കായി മികവ് കാട്ടാനുളള തയ്യാറെടുപ്പിലാണെന്ന് പുലിസിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: