പത്തനംതിട്ട: പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അജു, കണ്ണന് എന്നീ രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൂരമ്പാല സ്വദേശി ചന്ദ്രന് ഉണ്ണിത്താനാണ് ഇന്നലെ സിപിഎം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറിലാണ് ചന്ദ്രന് ഉണ്ണിത്താന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: