കേന്ദ്രപാറ : ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ജഗത്സിങ്പുര്‍ കുജാങ് ഏരിയ സ്വദേശി പ്രബതി സ്വയിമാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. മാഹാനദയില് ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ബോട്ടിങ്ങിനെത്തിയ പത്തു പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്.
ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തി വരികയാണ്. സംസ്ഥാന ദ്രുതകര്‍മ്മ സേന സ്ഥലതെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: