കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിനായി യുവതികളെ എത്തിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മീശയെടുത്ത് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍. അദ്ദേഹം തന്റെ മീശയില്ലാത്ത ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ താന്‍ ഇനി മീശവെയക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകള്‍ പോസ്റ്റിന്റെ അടിയില്‍ വരുന്നുണ്ട്. ആചാര സംരക്ഷണാര്‍ത്ഥം ശബരിമല കര്‍മ്മ സമിതിക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് അലി അക്ബര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: