ഹര്‍ത്താലിന്‍റെ മറവില്‍ സിപിഎമ്മിന്‍റെ വ്യാപക അക്രമം; ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Thursday 3 January 2019 1:17 pm IST
സമാധാന പരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ എസ്ഡിപിഐ,​ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
<

തൃശ്ശൂര്‍ :  വാടാനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ എസ്ഡിപിഐ ആക്രമണത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു.സമാധാന പരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ എസ്ഡിപിഐ,​ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. 

സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂവരേയും ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിപിഐ -സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.

തലശ്ശേരിയില്‍  മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ബോംബെറിഞ്ഞു.  തലശേരിക്കടുത്ത് കൊളശേരിയിലാണ് ബോംബേറ് നടന്നത്. എന്നാല്‍ എറിഞ്ഞ രണ്ട് ബോംബുകള്‍ പൊട്ടാത്തതിനെ തുടര്‍ന്ന് വലിയ ഒരു അപകടം ഒഴിവായി.

കാസര്‍കോട് ജില്ലയില്‍ പോലീസ് ഒത്താശയോടെ സിപിഎം -മത തീവ്രവാദികള്‍  അഴിഞ്ഞാടുകയാണ്. ബിജെപി നേതാവും കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി.ഗണേഷിന് കുത്തേറ്റു. കത്തികൊണ്ടു തുടരെ തുടരെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മംഗലപുരത്തേക്ക് മാറ്റി. 

<ബധിയോട് നഗരത്തില്‍ വെച്ച് സിപിഎമ്മുകാര്‍ ആര്‍എസ്എസ് മഞ്ചേശ്വരം താലൂക്ക് സഹശാരീരിക് പ്രമുഖ് കെ. അനില്‍കുമാറിനെ മാരകമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. ജില്ലയിലെ വര്‍ഗീയ കലാപമുണ്ടാക്കു എന്ന ഉദ്ദേശത്തോടുകൂടി സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.