ദേവസ്വം ബോര്‍ഡില്‍ നിന്നും ഭക്തര്‍ മഞ്ചേരി ക്ഷേത്രം പിടിച്ചെടുത്തു

Thursday 3 January 2019 1:35 pm IST

മലപ്പുറം : ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് മഞ്ചേരിയിലെ ദേവസ്വം ബോര്‍ഡ് േക്ഷത്രം ഭക്തര്‍ പിടിച്ചെടുത്തു. മഞ്ചേരി എടിയാട്ട് അയ്യപ്പ ക്ഷേത്രമാണ് ഭക്തര്‍ പിടിച്ചെടുത്തത്. 

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച പിണറായി സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനുമെതിരെ ഭക്തരുടെ രോഷം ശക്തമായതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭരണം ഇവര്‍ പിടിച്ചെടുത്തത്. ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നിയമിച്ച ജീവനക്കാരെ പുറത്താക്കി. വഴിപാട് കൗണ്ടറുകള്‍ ഭക്തര്‍ പൂട്ടുകയും ചെയ്തു. മലബാര്‍ ദേവസം ബോര്‍ഡാണ് ഇവിടെ ഭരിച്ചിരുന്നത്. 

ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഇനിമുതല്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നല്‍കില്ലെന്നും ഭക്തര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.