പാനൂര്‍ : കണ്ണൂരില്‍ സിപിഎം പിന്തുണയോടെ പോലീസ് ഭക്തരെ വേട്ടയാടുന്നു. പാനൂര്‍ വടക്കേ പൊയ്ലൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ കൊളശ്ശേരി വടക്കുമ്പാട് ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെതിരെ സിപിഎം ബോംബേറ് നടത്തി. ബോംബേറിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
പോലീസിന്റെ സഹായത്തോടെ സിപിഎം അക്രമികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: