ശ്രീനഗര്‍ : ജമ്മുകശ്മീര്‍ പൂഞ്ചിലെ സോജിയാന്‍ സെക്ടറിലുണ്ടായ ഹിമപാതത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശക്തിയായുണ്ടായ ഹിമപാതത്തിനടിയില്പ്പെട്ട സൈനികരാണ് അപകടത്തില്‍ പെട്ടത്.
മഞ്ഞിനടിയില്‍ അപകപ്പെട്ട് കാണാതായതിനെ തുടര്‍ന്ന് സൈനികര്‍ക്കായി അടിയന്തിര തെരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രദേശത്ത് മഞ്ഞുമൂടിയതിനാല്‍ ഇത് നീക്കം ചെയ്തശേഷമാണ് ഇരുവരേും കണ്ടെടുത്തത്. ഇതില്‍ ലാന്‍സ് നായിക് സപാന്‍ മെഹ്റ എന്നയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മറ്റേയാള്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്റ്റേഷന് ഓഫീസര്‍ അനില്‍ ശര്‍മ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: