ചൈനീസ് ഉപഗ്രഹം ചന്ദ്രനില്‍

Thursday 3 January 2019 3:54 pm IST

ബീജിങ്ങ്: ചൈനയുടെ  പര്യവേഷണ ഉപഗ്രഹം ചന്ദ്രനില്‍  ഇറങ്ങി. ചാങ്ങ് 4 എന്ന ചാന്ദ്ര പര്യവേഷണ ഉപഗ്രഹം ചന്ദ്രന്റെ  അങ്ങകലെയുള്ള ഭാഗത്താണ് ഇന്നലെ രാവിലെ ചൈനീസ് സമയം 10.26ന് ഇറങ്ങിയത്. കാര്യമായ പര്യവേഷ.ങ്ങള്‍ ഒന്നും നടന്നിട്ടില്ലാത്ത ഭൂമിക്ക് പുറം തിരിഞ്ഞു വരുന്ന ഭാഗത്താണ് ചാങ്ങ് നിലം തൊട്ടത്.

2013 ചൈനയുടെ ചാങ്ങ് 3  ചന്ദ്രനില്‍ ഇറങ്ങിയിരുന്നു.76ല്‍ സോവിയറ്റ് റഷ്യയുടെ  ലൂണ 24 ഇറങ്ങിയശേഷം ചാന്ദ്രപ്രതലത്തില്‍ ഇറങ്ങിയ വാഹനം ഇതായിരുന്നു. ചാങ്ങ് നാലില്‍ ചന്ദ്രന്റെ പ്രതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന റോവറുമുണ്ട്. ഡിസംബര്‍ എട്ടിനാണ് ചാങ്ങ് ലോങ്ങ്മാര്‍ച്ച് 3ബി റോക്കറ്റില്‍ വിക്ഷേപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.