സന്നിധാനം: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് പോലീസിന്റെ നാണംകെട്ട നീക്കം. നാല്പ്പത്തേഴുകാരിക്കു സംരക്ഷണം നല്കി പതിനെട്ടാം പടി ചവിട്ടിക്കാനുള്ള നീക്കമാണ് രാത്രി നടന്നത്.
ഇരുമുടിക്കെട്ടേന്തി അയ്യപ്പഭക്തരുടെ വേഷത്തില്‍ പോലീസുകാര്‍ ഈ സ്ത്രീക്കു സംരക്ഷണം നല്കി മരക്കൂട്ടത്തു നിന്ന് സന്നിധാനത്ത് എത്തിക്കാനായിരുന്നു നീക്കം.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ സ്വാമി വേഷം കെട്ടിയെത്തിയ ഷാഡോ പോലീസുകാര്‍ മുഖം മറച്ച് ഓടി മാറി. ഇരുമുടി വലിച്ചെറിഞ്ഞ് ഓടിയ പോലീസുകാര്‍ മരങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു നിന്ന് ദൃശ്യങ്ങളില്‍ പതിയാതെ രക്ഷപെടാന്‍ ശ്രമിച്ചു. കാവിമുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് സ്വാമിമാരുടെ വ്യാജ വേഷത്തിലാണ് പോലീസുകാര്‍ എത്തിയത്. മഫ്തി പോലീസിനൊപ്പമാണ് ഈ യുവതി മലകയറി വന്നതെന്നാണ് സൂചന.
ഇരുളിന്റെ മറവില്‍ കനകദുര്‍ഗയേയും ബിന്ദുവിനേയും സന്നിധാനത്ത് എത്തിച്ചതില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് പിണറായി സര്‍ക്കാരിന്റേയും പോലീസിന്റെയും മറ്റൊരു ആചാരലംഘന നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: