പന്തളം: പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മസമിതി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താന്റെ സംസ്കാരം ഇന്ന് നടക്കും. കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം രാവിലെ പന്തളം ടൗണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ഇതാകാം മരണകാരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞദിവസം പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന് ഉണ്ണിത്താന്റെ തലയ്ക്ക് പരിക്കേറ്റത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: