കണ്ണൂര്‍: വളപട്ടണം പുതിയതെരുവിലെ ബിജെപി ഓഫീസിന് നേരെ ബോംബോറ്. ഒരാള്‍ക്ക് പരിക്കേറ്റു. ചിറക്കല്‍ ധനരാജ് തിയേറ്ററിന് സമീപത്തുള്ള ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് നേരെ പെട്രോള്‍ ബോംബാണെറിഞ്ഞത്.
ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്‍ക്കൂരയ്ക്ക് ഭാഗികമായി തീപിടിച്ചു. ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന 53കാരന് സുരേശനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: