ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബാക്രമണം

Friday 4 January 2019 12:06 pm IST

തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ പെട്രോള്‍ ബോംബാക്രമണം. മദ്യകുപ്പിയില്‍ പെട്രോള്‍ നിറച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. ഇത് പൊട്ടാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായി. ഗുരുവായൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തെ കാര്യാലയത്തിന് തൊട്ടു മുന്‍പിലേയ്ക്കാണ് ബോംബ് എറിഞ്ഞത്. 

ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കണ്ണൂര്‍ പുതിയതെരുവിലെ ബിജെപി ഓഫീസിനു നേരെയും പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായി. ഓഫീസില്‍ ഉറങ്ങുകയായിരുന്ന മൂപ്പന്‍ പാറ സ്വദേശിയായ സുരേഷ് എന്നയാളെ തീപ്പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി, ആര്‍എസ്എസ് എന്നിവ കേന്ദ്രീകരിച്ച് സിപിഎം ആക്രണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.