ചൈനീസ് ഉപഗ്രഹം ചന്ദ്രനില്‍

Friday 4 January 2019 5:04 am IST

ബീജിങ്: ചൈനയുടെ പര്യവേഷണ ഉപഗ്രഹം ചന്ദ്രനില്‍ ഇറങ്ങി. ചാങ്ങ് 4 എന്ന ചാന്ദ്രപര്യവേഷണ ഉപഗ്രഹം ചന്ദ്രന്റെ അങ്ങകലെയുള്ള ഭാഗത്താണ് ഇന്നലെ രാവിലെ ചൈനീസ് സമയം 10.26ന് ഇറങ്ങിയത്. 

കാര്യമായ പര്യവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ലാത്ത ഭൂമിക്ക് പുറം തിരിഞ്ഞു വരുന്ന ഭാഗത്താണ് ചാങ്ങ് നിലംതൊട്ടത്. 2013 ചൈനയുടെ ചാങ്ങ് 3  ചന്ദ്രനില്‍ ഇറങ്ങിയിരുന്നു. 76ല്‍ സോവിയറ്റ് റഷ്യയുടെ ലൂണ 24 ഇറങ്ങിയശേഷം ചാന്ദ്രപ്രതലത്തില്‍ ഇറങ്ങിയ വാഹനം ഇതായിരുന്നു. ചാങ്ങ് നാലില്‍ ചന്ദ്രന്റെ പ്രതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന റോവറുമുണ്ട്. ഡിസംബര്‍ എട്ടിനാണ് ചാങ്ങ് ലോങ് മാര്‍ച്ച് 3ബി റോക്കറ്റില്‍ വിക്ഷേപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.