ന്യൂദല്‍ഹി: തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരന് സുപ്രീംകോടതിയെ സമീപിച്ചു.
ദിനകരന് വേണ്ടി ഹാജരായ അഡ്വ. എ.എം. സിങ്വി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയാണ് ഹര്‍ജി നല്‍കിയത്. ഈ മാസം ഏഴിന് കേസ് പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു. എന്നാല്‍, നാമനിര്‍ദേശപത്രിക നല്‍കേണ്ട അവസാന തീയതി പത്തിനാണെന്ന് ദിനകരന് കോടതിയില്‍ പറഞ്ഞു.
ഗജ ചുഴലിക്കാറ്റിന്റെ പരിണിതഫലങ്ങളില്‍ നിന്ന് പ്രദേശം സാധാരണനിലയിലാകുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാരൂര്‍ നിയോജക മണ്ഡലത്തിലെ ഒരാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 29നാണ് തെരഞ്ഞെടുപ്പ്, 31ന് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: