ഖനിയില്‍ കുടുങ്ങിയവര്‍ ജീവനോടെയുണ്ടോ എന്നുറപ്പാക്കാന്‍ സുപ്രീംകോടതി

Friday 4 January 2019 5:02 am IST

ന്യൂദല്‍ഹി: മൂന്നാഴ്ചയായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ കഴിയാത്തതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. 

അവര്‍ ജീവിച്ചിരിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു. അതേസമയം, അവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാനുള്ള ബാധ്യത മേഘാലയ സര്‍ക്കാരിനുണ്ട്, ജസ്റ്റിസ് എ.കെ. സിക്രിയും എസ്. അബ്ദുള്‍ നസീറും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

ഖനി തൊഴിലാളികളെ രക്ഷിക്കാന്‍ വൈകുന്നതിനെക്കുറിച്ച് ഇന്നു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും അതു തൃപ്തികരമല്ലെന്നു കോടതി പറഞ്ഞു. കാര്യക്ഷമമാണെന്നു നിങ്ങള്‍ പറയുന്നു, പിന്നെന്തു കൊണ്ട് വിജയിക്കുന്നില്ല? കോടതി ചോദിച്ചു. 

മേഘാലയയിലെ ജൈന്‍തിയ ഹില്‍സ് ജില്ലയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ വൈകുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വാദം കേട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.