സിഡ്നി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 19000 റണ്‍സ് തികയ്ക്കുന്ന ബാറ്റസ്മാനെന്ന റെക്കോഡാണ് സച്ചിനെ മറികടന്ന് കോഹ്ലി സ്വന്തമാക്കിയത്.
432 മത്സരങ്ങളില്‍ നിന്ന് സച്ചിന് 19000 റണ്‍സ് പിന്നിട്ടപ്പോള്‍ കോഹ്ലിക്ക് വേണ്ടിവന്നത് 399 മത്സരങ്ങള്‍ മാത്രം. കഴിഞ്ഞ വര്‍ഷം 382 മത്സരങ്ങളില്‍ നിന്ന് 18000 റണ്‍സ് തികച്ച കോഹ്ലി അതിവേഗം ഈ നേട്ടം കൈവരിക്കുന്ന താരമായും മാറിയിരുന്നു. ഓസീസിനെതിരായ നാലാം ടെസ്റ്റിനിടയൊണ് കോഹ്ലി റെക്കോഡ് കുറിച്ചത്. റെക്കോഡ് സ്ഥാപിച്ച കോഹ്ലി 23 റണ്‍സിന് പുറത്തായി.
മികച്ച രീതിയില്‍ കളിച്ച് തുടങ്ങിയ കോഹ്ലിയെ ജോഷ് ഹെയ്സല്‍വുഡാണ് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: