കൊച്ചി : എരുമേലി പേട്ട തുള്ളലിന് തടസം വരാന്‍ പാടില്ലെന്ന് ഹൈക്കോടതി. ശബരിമല ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിലയിരുത്തവേയാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
പേട്ട തുള്ളലില്‍ പങ്കെടുന്നുവരുടെ വിവരങ്ങള്‍ അറിയിക്കണമെന്നും, ഇവരുടെ രേഖകള്‍ പരിശോധിച്ചശേഷം പ്രത്യേക തിരിച്ചറിയല്‍ രേഖ പോലീസ് തയ്യാറാക്കി നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഈമാസം 12നാണ് പേട്ടതുള്ളല്‍. അന്നേദിവസം തന്നെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നത്. 14നാണ് മകരജ്യോതി ദര്‍ശനവും മകര വിളക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പത്തനംതിട്ട എസ്പിക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: