തൃശ്ശൂര്‍ : വെളിയന്നൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ പഴയ വാഹനങ്ങളുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് കടകള്‍ കത്തി നശിച്ചു. കടയില്‍ പെട്രോളും ഓയിലും അടക്കമുള്ള സാധനങ്ങള്‍ക്ക് തീപിടിക്കുകയും, അത് സമീപത്തുണ്ടായിരുന്ന കടകളിലേക്കും പടരുകയായിരുന്നു.
പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഈ ഭാഗത്തുള്ളത്. ആളപായമില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
പഴയ വാഹനങ്ങളുടെ ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്. അഗിനിശമന സേനാംഗങ്ങള്‍ സ്ഥലതെത്തി തീ അണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: