മുംബൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനുണ്ടോയെന്ന് ഈ മാസം 31നു മുന്‍പ് വ്യക്തമാക്കാന്‍ ശിവസേനയോട് ബിജെപി ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നാള് കാത്തിരിക്കാന്‍ സാധ്യമല്ലെന്ന് ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി യോഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു,.
സഖ്യത്തില്‍ തുടര്‍ന്നു കൊണ്ടുതന്നെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ നിരന്തരം പ്രതസ്താവനാ യുദ്ധം നടത്തുകയാണ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബീഹാറില്‍ 2014ല്‍ മല്‍സരിച്ച അഞ്ചു സീറ്റുകള്‍ ബിജെപി നിതീഷിന്റെ ദളിന് നല്‍കിയിരുന്നു.
അതുപോലുള്ള സീറ്റ് വിഭജനം മഹാരാഷ്ട്രയില്‍ ശിവേസനയുമായി ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. താക്കറെയുടെ ഡിമന്ഡുകള്ക്ക് വഴങ്ങേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: