കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രത്തിനുള്ള അധികാരം പരിമിതമാണ്. തന്റെ നിയമനം സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു. സെന്‍കുമാറിനെ നിയമിക്കണമെന്ന നിര്‍ദേശം കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല, കേന്ദ്രം വ്യക്തമാക്കി.
അപേക്ഷ ലഭിച്ചപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയായിരുന്നു. സെന്‍കുമാറിനെതിരെ ക്രിമിനില്‍ കേസുകളുണ്ടെന്നായിരുന്നു വാദം. ഈ കേസുകളുടെ വിശദാംശം തേടി സുപ്രീംകോടതി കേരളത്തിനയച്ച കത്തിനും കേരള സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല, കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: