ന്യൂദല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വലയോജന ആറുകോടി കടന്നു. ദല്‍ഹി, ഖാന്പൂര് ശിവപാര്‍ക്ക് സ്വദേശിനി ജാസ്മിന ഖാത്തൂണ്‍ ആണ് പിഎംയുവൈ പദ്ധതി പ്രകാരമുള്ള പാചക വാതക കണക്ഷന്റെ ആറാമത്തെ കോടിയുടെ ഗുണഭോക്താവ്.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആറാമത്തെ കോടി എല്‍പിജി സിലിണ്ടര്‍ ജാസ്മിനയ്ക്ക് സമ്മാനിച്ചു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് അധ്യക്ഷനായിരുന്നു.
പാവങ്ങളെ സഹായിക്കുകയെന്ന രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ സ്വപ്നമാണ് ഇവിടെ പൂവണിയുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ 54 മാസത്തിനുള്ളില്‍ 13 കോടി പാചക വാതക കണക്ഷനുകള്‍ കൊടുത്തതായി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: